Contact Now For Consultation
0091-484-2355611

Email Us
info@peopleslawhouse.com

Contact Now For Consultation: 0091-484-2355611
Email Us: info@peopleslawhouse.org

ഭൂമി ഏറ്റെടുക്കൽ നിയമം അട്ടിമറിക്കപ്പെടുന്നു ?

അഡ്വ: ടി ആർ എസ് കുമാർ

അഭിഭാഷകനായ  ടി ആർ എസ് കുമാർ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും , പൂനെ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച നിരവധി കേസുകളിൽ നിർണായക വിധി നേടിയെടുത്തിട്ടുണ്ട്. എ, ഐ , വൈ , എഫ്, ന്റെ എറണാകുളം ജില്ലാ പ്രസിഡന്റും 13 വര്ഷം എ, ഐ, വൈ, എഫ്, ന്റെ സംസ്ഥാന കമ്മറ്റി അഗവുമായിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് എറണാകുളം ജില്ലാ സെക്രട്ടറിയായി ആറു വര്ഷം പ്രവർത്തിച്ചു. 2000 – ത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആയിരുന്നു. 2002 ൽ എൻറോൾ ചെയ്ത് അഡ്വ. ബി എൻ ശിവശങ്കറിന്റെ കീഴിൽ പ്രാക്ടീസ് തുടങ്ങി മൂന്ന് വർഷത്തിന് ശേഷം പീപ്ൾസ് ലോ ഹൌസ് എന്ന പേരിൽ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. തൃപ്പൂണിത്തുറ സ്വദേശിയാണ്

നിയമം സാമാന്യജനങ്ങൾക്ക് വ്യാഖ്യാനിച്ചും വിശദീകരിച്ചും കൊടുക്കുന്നതിനുള്ള ഉത്തരവാദിത്വം നിയമം അറിയുന്നവർക്കുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് അഭിഭാഷകനായ ടി ആർ എസ് കുമാർ 2013 -ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തെ കുറിച്ച് സാമാന്യമായ ധാരണ സൃഷ്ടിക്കുന്നതിനുതകുന്ന ഈ ലഘു ഗ്രന്ഥം രചിച്ചിരിക്കുന്നത്. പൈതൃക സ്മരണയിലുള്ള വൈകാരികത ഒഴിവാക്കി നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള വ്യവസ്ഥകൾ പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്ന് പഠിക്കുന്നതിനുള്ള സഹായിയാണ് ഈ പുസ്തകം. സങ്കീർണ്ണതകൾ ഒഴിവാക്കി അനായാസം സുഗ്രാഹ്യമാകുന്ന രീതിയാണ് കുമാർ അവലംഭിച്ചിരിക്കുന്നത്. അറിയുമ്പോൾ ഏതുർപ്പുകൾ കുറയും ദല്ലാള്മാരുടെ ചൂഷണത്തിനിരയായിഅവകാശപ്പെട്ടത് നഷ്ടപ്പെടുത്തുന്ന സാഹചര്യം നിയമത്തെകുറിച്ചുള്ള അജ്ഞതയിൽ നിന്ന് ഉണ്ടാകുന്നത് ഒഴിവാക്കാൻ ഈ പുസ്തകം സഹായിക്കും. നിയമം രക്ഷക്കുള്ളപ്പോൾ നിസ്സഹായരാകുന്നതെന്തിന്?

ഡോ. സെബാസ്റ്റ്യൻ പോൾ